ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വൈശാഖ മാസാചരണത്തിന് ഇന്ന് തുടക്കമാകും. പുണ്യകർമ്മങ്ങൾക്ക് ഇരട്ടി ഫലം ലഭിക്കുമെന്ന് വിശ്വസിക്കുന്ന വൈശാഖം തുടങ്ങുന്നതോടെ ക്ഷേത്രദർശനത്തിന് തിരക്കേറും. വൈശാഖ മാസം ദാനധർമ്മങ്ങൾക്കും ദർശനത്തിനും വിശേഷപ്പെട്ട മാസമാണെന്നാണ് വിശ്വാസം.
ബലരാമ ജയന്തിയായ അക്ഷയതൃതീയ, ശ്രീശങ്കര ജയന്തി, ബുദ്ധപൗർണമി, നരസിംഹജയന്തി, ദത്താത്രേയ ജയന്തി എന്നിവ ഈ മാസത്തിലെ വിശേഷ ദിവസങ്ങളാണ്. അക്ഷയതൃതീയ മൂന്നിനും ശ്രീശങ്കര ജയന്തി ആറിനും ആഘോഷിക്കും. വൈശാഖമാസത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നാലു ഭാഗവത സപ്താഹം നടക്കും. അക്ഷയതൃതീയ ദിവസം ക്ഷേത്രത്തിൽ കഴകക്കാരുടെ വകയാണ് വിളക്കാഘോഷം. അക്ഷയതൃതീയ ദിനത്തിൽ ഗുരുവായൂരപ്പന് പൂജിച്ച സ്വർണ്ണം, വെള്ളി ലോക്കറ്റുകൾ വിതരണം ചെയ്യുന്നതിന് പ്രത്യേക കൗണ്ടർ പ്രവർത്തിക്കും. ഈ മാസം 30നാണ് വൈശാഖമാസ സമാപനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |