മോഹൻലാൽ - ഭദ്രൻ കൂട്ടുകെട്ടിൽ പിറന്ന സ്ഫടികം 4 കെ ഡിജിറ്റൽ രൂപത്തിൽ പ്രേക്ഷകർക്കു മുന്നിൽ വീണ്ടും എത്തുന്നു. ചിത്രങ്ങത്തിലെ ഏഴിമല പൂഞ്ചോല എന്ന ഗാനം വീണ്ടും പാടാൻ സാധിച്ചതിന്റെ ആഹ്ളാദം ഗായിക കെ.എസ്. ചിത്ര സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. കുറെ നാളുകൾക്കുശേഷം എസ്.പി.വെങ്കിടേഷിന്റെ സംഗീതത്തിൽ പാടാൻ സാധിച്ചതിന്റെ ആഹ്ലാദവും ചിത്ര പങ്കുവച്ചു. സംവിധായകൻ ഭദ്രനോടും നന്ദി അറിയിച്ചു. മോഹൻലാൽ സാറിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ സ്ഫടികത്തിലെ ഏഴിമല പൂഞ്ചോല എന്ന ഗാനം മോഹൻലാൽ സാറിന്റെ കൂടി ഒരിക്കൽ കൂടി പാടി നിങ്ങളുടെ മുന്നിലേക്ക് വരികയാണെന്നും ഇനി കേട്ട് വിലയിരുത്തേണ്ടത് നിങ്ങളാണെന്ന് ചിത്ര സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് സ്ഫടികത്തിലെ ആടുതോമ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |