കോഴിക്കോട് : എൽ.ഐ.സിയുടെ ഓഹരി വിൽപനയിൽ പ്രതിഷേധിച്ച് എൽ.ഐ.സി ജീവനക്കാർ ഇന്നലെ 11.30 മുതൽ രണ്ടു മണിക്കൂർ പണിമുടക്കി. ജീവനക്കാർ എൽ.ഐ.സി ഓഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി. കോഴിക്കോട് ഡിവിഷനു കീഴിലെ 26 യൂണിറ്റിലും ജീവനക്കാർ പണിമുടക്കി.
കോഴിക്കോട് മാനഞ്ചിറ എൽ.ഐ.സി ഓഫീസിൽ നടന്ന പണിമുടക്ക് റാലി സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു.
സി.ഐ.ടി.യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ, പി.പി. കൃഷ്ണൻ (വൈസ് പ്രസിഡന്റ്, എ.ഐ.ഐ.ഇ.എ), രാജേഷ് (ജില്ലാ സെക്രട്ടറി, എൻ.ജി.ഒ. യൂണിയൻ), സി.രാജീവൻ (അഖിലെന്ത്യാ ജോയിന്റ് സെക്രട്ടറി, ബി.ഇ.എഫ്.ഐ), പി.കെ.സന്തോഷ് (സംസ്ഥാന പ്രസിഡന്റ്, കെ.എം.എസ്.ആർ.എ), കെ.കെ.സി.പിള്ള (ജനറൽ സെക്രട്ടറി, എൽ.ഐ.സി.പി.എ), ടി.കെ.വിശ്വൻ (സെൻട്രൽ കമ്മിറ്റി മെമ്പർ, എൽ.ഐ.സി.എ.ഒ.ഐ) എന്നിവർ പ്രസംഗിച്ചു. ഐ.കെ.ബിജു (ജനറൽ സെക്രട്ടറി, എൽ.ഐ.സി.ഇ.യു, കോഴിക്കോട് ഡിവിഷൻ) അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് എൽ.ഐ.സി ബ്രാഞ്ച് ഒന്നിൽ വി. ശശികുമാർ പ്രസംഗിച്ചു. കോഴിക്കോട് എൽ.ഐ.സി ബ്രാഞ്ച് രണ്ടിൽ ടി.സി.ബസന്ത് പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |