കൊല്ലം: സംസ്ഥാന ഒളിമ്പിക് കബഡി ചാമ്പ്യൻഷിപ്പ് നാളെ വൈകിട്ട് 5ന് കടപ്പാക്കട സ്പോർട്സ് ക്ലബിൽ കായിക മന്ത്രി ബി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും.
കായികോത്സവ ഘോഷയാത്ര ശങ്കേഴ്സ് ജംഗ്ഷനിൽ മേയർ പ്രസന്ന ഏണസ്റ്റ് ഫ്ളാഗ് ഒഫ് ചെയ്യും. പതിന്നാല് വീതം പുരുഷ - വനിതാ താരങ്ങൾ അണിനിരക്കും.
ഉദ്ഘാടന ചടങ്ങിൽ കബഡി ഏഷ്യൻ താരങ്ങളായ റോസ് മേരി, ജഗദീഷ് കുമ്പളങ്ങി എന്നിവർക്ക് കായിക മന്ത്രി പുരസ്കാരങ്ങൾ നൽകും.
ചാമ്പ്യൻഷിപ്പ് നേടുന്ന ജില്ലാ ടീമുകൾക്ക് സരസ്വതി വിദ്യാലയ ട്രോഫിയും മികച്ച വനിതാ - പുരുഷ കളിക്കാർക്ക് സുപ്രീം ട്രോഫിയും സമ്മാനിക്കും.
രണ്ട് കോർട്ടുകളിലായി ഒരേസമയം മത്സരം അരങ്ങേറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |