മലപ്പുറം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനത്തിന് ഇന്ന് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിലൂടെ മന്ത്രി വി. ശിവൻകുട്ടി രാവിലെ 11ന് നിർവഹിക്കുന്നതോടൊപ്പം ജില്ലയിലെ ആദ്യ ക്ലാസ് അടക്കാകുണ്ട് സി.എച്ച്.എസ് സ്കൂളിൽ നടക്കും. കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോയിൽ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഡ്വ. പി.സതീദേവി, സൈബർഡോം തലവൻ കൂടിയായ എ.ഡി.ജി.പി മനോജ് എബ്രഹാം തുടങ്ങിയവർ പങ്കെടുക്കും. കൈറ്റ് വിക്ടേഴ്സ് ചാനലിൽ ചടങ്ങ് തത്സമയം സംപ്രേക്ഷണം ചെയ്യും.
ജില്ലയില ഹൈസ്കൂളുകളിൽ കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സ്ഥാപിച്ചിട്ടുള്ള ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബുകൾ വഴിയാണ് 27,000 രക്ഷിതാക്കളെ പരിശീലിപ്പിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുള്ള ഹൈസ്കൂളുകളിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 രക്ഷിതാക്കൾക്കാണ് ഒന്നാം ഘട്ടമായി മുപ്പത് പേർ വീതമുള്ള ബാച്ചുകളിലായി ഏഴ് മുതൽ 20 വരെ സൈബർ സുരക്ഷയിൽ പരിശീലനം നൽകുന്നത്.
പരിശീലനം ഇങ്ങനെ
പരിശീലിപ്പിക്കുന്നത് 27,000 രക്ഷിതാക്കളെ
ഒന്നാം ഘട്ടത്തിൽ 150 രക്ഷിതാക്കൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |