നെടുമങ്ങാട്:അരുവിക്കര മരുതിനകം പ്ലാക്കോണം തടത്തരികത്തു പുത്തൻ വീട്ടിൽ സജീറിനെ (45) മോഷണക്കേസിൽ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ആനാട് പാലോട്ടുകോണം ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ സ്റ്റോർ മുറിയിൽ സൂക്ഷിച്ചിരുന്ന 12000 രൂപ വിലവരുന്ന മെഷീൻ വാളും 7000 രൂപ വിലവരുന്ന ഓട്ടുവിളക്കുകളും വിളക്കുതട്ടുകളും മറ്റും മോഷണം നടത്തിയതിനാണ് പിടിയിലായത്. ആനാട് വേട്ടമ്പള്ളി സ്വദേശി അനിൽകുമാർ നൽകിയ പരാതിയിലാണ് കേസെടുത്ത് അന്വേഷണം നടത്തി പിടിയിലായത്.മോഷണ സാധനങ്ങൾ കണ്ടെടുത്തിട്ടുണ്ട്.തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,പത്തനംതിട്ട ജില്ലകളിലെ നിരവധി മോഷണക്കേസിലെ പ്രതിയാണ് സജീർ.നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്. ഐമാരായ വിനോദ് വിക്രമാദിത്യൻ,ഭുവനേന്ദ്രൻ നായർ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുരേഷ് ബാബു,മാധവൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.കോടതി റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |