SignIn
Kerala Kaumudi Online
Thursday, 19 September 2024 3.48 AM IST

ഓമല്ലൂരി​ൽ ഉത്സവത്തിന് ഇന്ന് കൊടിയേറും

Increase Font Size Decrease Font Size Print Page
kodoyettu

പത്തനംതിട്ട : ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 9ന് കൊടി​യേറ്റി​ന് തന്ത്രി പറമ്പൂരില്ലത്ത് നാരായണൻ പത്മനാഭൻ ഭട്ടതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും. 21ന് ആറാട്ടോടുകൂടി ഉത്സവം സമാപിക്കും. കൊടിയേറ്റ് സദ്യ ഇന്ന് രാവിലെ 11ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. 10 ദിവസവും ആറാട്ടുള്ള ക്ഷേത്രത്തിലെ ശില്പകലാവൈഭവത്തെ വിളിച്ചോതുന്ന അപൂർവമായ നാദസ്വരം ഒൻപതാം ഉത്സവദിനത്തിൽ വായിക്കും. സംഗീത സദസുകൾ, മേജർസെറ്റ് കഥകളി, ഓട്ടൻ തുള്ളൽ, ശീതങ്കൻ തുള്ളൽ, നൃത്തരംഗങ്ങൾ,ഗാനമേള, പഞ്ചാരിമേളം ,നൃത്തനാടകം, ലയരാഗസമർപ്പണം തുടങ്ങി നിരവധി പരിപാടികൾ ഉണ്ടാകും. 12ന് വൈകിട്ട് 4.30ന് ആറാട്ട്, 6.30ന് ആദ്ധ്യാത്മിക പ്രഭാഷണം, രാത്രി 7.30ന് സംഗീത കച്ചേരി, രാത്രി 10ന് നൃത്തസന്ധ്യ. 13ന് രാവിലെ 11ന് ഉത്സവബലി, ഉച്ചയ്ക്ക് 1ന് ഓട്ടൻതുള്ളൽ, 10ന് നൃത്തസന്ധ്യ. 14ന് രാത്രി 10ന് മേജർസെറ്റ് കഥകളി , 15ന് രാവിലെ 9ന് ശ്രീഭൂതബലി എഴുന്നെള്ളിപ്പ്, രാത്രി 10ന് ഗാനമേള. 16ന് രാത്രി 10ന് ഗാനമേള. 17ന് രാവിലെ 8 മുതൽ ആനച്ചമയ പ്രദർശനം, രാത്രി 10ന് ലയ സമർപ്പണം. 18ന് രാത്രി 9.45ന് രക്തകണ്ഠസഹായനിധി വിതരണം. രാത്രി 10ന് സംഗീത സദസ്, 12.45ന് ഗാനമേള. 19ന് രാത്രി 10ന് ഗാനമേള. 20ന് രാത്രി 8 ന് സംഗീതസദസ്സ്, 12.30ന് ഗാനമേള, പുലർച്ചെ 4ന് ആറാട്ട് തിരിച്ചെഴുന്നെള്ളത്തും സേവയും, പത്താം ഉത്സവദിനമായ 21ന് രാവിലെ 10ന് കൊടിയിറക്ക്. ഉച്ചക്ക് ഒന്നിന് ഓട്ടൻതുള്ളൽ, 3ന് ആറാട്ട് എഴുന്നെള്ളിപ്പ്, വൈകിട്ട് 6.30ന് ആദ്ധ്യാത്മിക പ്രഭാഷണം, രാത്രി 9ന് ഗാനമേള, രാത്രി 12 ന് ആറാട്ട് തിരിച്ചെഴുന്നെള്ളിപ്പും തിരുവാഭരണ ദർശനവും , രാത്രി ഒന്നിന് നാടകം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.