മുണ്ടക്കയം. നാടുകാണിയിൽ 19ന് നടക്കുന്ന ഐക്യ മലയരയ മഹാസഭയുടെ വാർഷിക സമ്മേളനത്തിൽ കോട്ടയം, പത്തനംതിട്ട ജില്ലകളിൽനിന്നായി ആയിരം പ്രതിനിധികൾ പങ്കെടുക്കും. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ശബരി സാന്ത്വനം പദ്ധതിയിൽനിന്നുള്ള ധനസഹായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. വർഗീസ് വിതരണം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സി.ആർ.ദിലീപ് കുമാർ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി പി.കെ.സജീവ് റിപ്പോർട്ട് അവതരിപ്പിക്കും. എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ കെ.ആർ.ഗംഗാധരൻ, ശബരീശാ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. വി.ജി.ഹരീഷ് കുമാർ, ഡോ.സി.കെ.സ്മിത, ഗീത തുളസീധരൻ, രാജി ചന്ദ്രശേഖരൻ, എസ്.പ്രമോദ് പാടത്തിൽ എന്നിവർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |