കൊല്ലം: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ജൂലായ് 15ന് രാവിലെ 10ന് കൊല്ലം പ്രസ് ക്ലബ് ഹാളിൽ നടക്കും.
ബോധവത്കരണ ക്ലാസ്, സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് എറണാകുളം അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സ്വർണ വ്യാപാര പ്രദർശനങ്ങളുടെ റോഡ് ഷോ എന്നിവ ജൂലായ് 3ന് നടക്കും. ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.അബ്ദുൽ നാസർ അദ്ധ്യക്ഷനാകും.
സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ കൊടുവള്ളി, എം.സി.എക്സ് കേരള മേധാവി ബിജു ഗോപിനാഥ്, യുണൈറ്റഡ് എക്സിബിഷൻ ഡയറക്ടർ വി.കെ. മനോജ് എന്നിവർ പങ്കെടുക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി ബി. പ്രേമാനന്ദ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |