കുട്ടനാട്: വെളിയനാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വെളിയനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഐസൊലേഷൻ വാർഡ് നിർമ്മാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വി വിശ്വംഭരൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സരിത സന്തോഷ് അദ്ധ്യക്ഷയായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ് ആരോഗ്യ സന്ദേശം നൽകി. വെളിയനാട്, മുട്ടാർ പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു ശ്രികുമാർ, ലിനി ജോളി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി. വി രാജീവ്, പ്രമോദ് ചന്ദ്രൻ, ആശാ ജോസഫ് , സി. പി. ഐ മണ്ഡലം സെക്രട്ടറി കെ. ഗോപിനാഥൻ ബി. ജെ. പി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സുബാഷ് പറമ്പിശേരി, കേരളാകോൺഗ്രസ് ജെ സംസ്ഥാന ജനറൽ സെക്രട്ടറി സാബുതോട്ടുങ്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജി. സൂരജ് തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോജി ജോസഫ് മണലയിൽ സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. അനിൽകുമാർ നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |