മുക്കം: മണാശ്ശേരി കുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്രത്തിൽ സുകൃത യജ്ഞം ആരംഭിച്ചു. യജ്ഞ വേദിയിൽ തന്ത്രി പാടേരി നവീൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നവഗ്രഹയജ്ഞം നടത്തി. നൂറ്റാണ്ടുകൾക്കു ശേഷമാണ് മലബാറിൽ സുകൃതയജ്ഞം നടക്കുന്നതെന്ന് ക്ഷേത്രസമിതി ഭാരവാഹികൾ പറഞ്ഞു. വീണയിൽ ശിവകാമി നടരാജനും മൃദംഗത്തിൽ ചാരുഹരിഹരനും പക്കമേളമൊരുക്കി. സിതാര കൃഷ്ണമൂർത്തി, രേണുക, സാവിത്രി, സുധ ഗണേഷ്, ടി.ആർ.രമ എന്നിവരാണ് സംഗീതാർച്ചനയിൽ പങ്കെടുത്തത്. അഷ്ടപദി ഗായകൻ ഏലൂർ ബിജുവിന്റെ സോപാന സംഗീതവും ഉണ്ടായിരുന്നു. സിനിമാപിന്നണി ഗായിക ഡോ.ബി.അരുന്ധതിയും പാർട്ടിയും നവഗ്രഹ സംഗീതാർച്ചനയും നടത്തി. ഇന്ന് വൈകുന്നേരം മുല്ലപ്പളളി കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന മഹാ ശ്രീചക്രനവാവരണ പൂജയോടെ യജ്ഞം സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |