വിഴിഞ്ഞം: ' തെളിനീർ ഒഴുകും നവകേരളം ' പദ്ധതിയുടെ ഭാഗമായി വെങ്ങാനൂർ പഞ്ചായത്തിൽ ജല നടത്തവും ജലസഭയും ചേർന്നു. പെരിങ്ങമല ആനൂർ കുഴിതോടിൽ നിന്നാരംഭിച്ച ജല നടത്തം പുതുകുളത്തിൻ കരയിൽ സമാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാണി വത്സലൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജി.സുരേന്ദ്രൻ, അജിത, രമപ്രിയ, അംഗങ്ങളായ മനോജ്,ശൈലജ കുമാരി, രാജേഷ്, രാധാകൃഷ്ണൻ, അഷ്ടബാലൻ, അസിസ്റ്റന്റ് സെക്രട്ടറി അജയകുമാർ, കോ-ഓർഡിനേറ്റർ രാജി തുടങ്ങിയവർ നേതൃത്വം നൽകി. പരിപാടിയിൽ ചെറുകിട ജലസേചനം, കൃഷി, കുടുംബശ്രീ, ജലജീവൻ മിഷൻ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിവിധ സന്നദ്ധസംഘടനകൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |