തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി നടത്തുന്ന പട്ടയമേളയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മന്ത്രി കെ.രാജൻ നിർവഹിക്കും.
866 പട്ടയങ്ങൾ ജില്ലയിൽ വിതരണം ചെയ്യും.ഏറ്റവും കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്യുന്നത് നെടുമങ്ങാട് താലൂക്കിലാണ്- 294.വർക്കല താലൂക്കിൽ 90, ചിറയിൻകീഴ് 79, തിരുവനന്തപുരം 167, നെയ്യാറ്റിൻകര 118, കാട്ടാക്കട118 എന്നിങ്ങനെയാണ് പട്ടയങ്ങൾ വിതരണം ചെയ്യുന്നത്.
നെടുമങ്ങാട്, വർക്കല, തിരുവനന്തപുരം താലൂക്കുകളിലെ പട്ടയമേളയുടെ വിതരണോദ്ഘാടനവും മന്ത്രി നിർവഹിക്കും.കോട്ടയ്ക്കകത്ത് ലളിത് മഹൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും.പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി,മന്ത്രി ജി.ആർ.അനിൽ എന്നിവർ വിശിഷ്ടാതിഥികളാകും.ശശി തരൂർ എം.പി,മേയർ ആര്യാ രാജേന്ദ്രൻ,എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ,വി.കെ പ്രശാന്ത്,വി.ശശി,എം.വിൻസെന്റ്,കളക്ടർ ഡോ.നവ്ജ്യോത് ഖോസ,സബ്കളക്ടർ മാധവിക്കുട്ടി,ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |