തിരുവനന്തപുരം: കേരളത്തിനകത്തും പുറത്തും നിന്നുമുള്ള 50 ഓളം വ്യത്യസ്ത മാമ്പഴ ഇനങ്ങൾ ഉൾപ്പെടുത്തിയുള്ള മാംഗോ ഫെസ്റ്റ് ലുലുവിൽ ആരംഭിച്ചു. സിനിമാ - സീരിയൽ താരം അനു ജോസഫ് ഉദ്ഘാടനം ചെയ്തു. അൽഫോൺസോ, ബംഗനാപ്പള്ളി, ഇമാം പസന്ത്, നീലം, പ്രിയൂർ തുടങ്ങി കേരളത്തിലെ വിപണയിൽ സാധാരണയായി ലഭ്യമായിട്ടുള്ള മാമ്പഴങ്ങൾക്ക് പുറമെ മലയാളികൾക്ക് പരിചിതമല്ലാത്ത നിരവധി അപൂർവ ഇനം മാമ്പഴങ്ങളുടെ ശേഖരവും മേളയിലുണ്ട്. റെയിൻബോ, ദഷേരി, റുമാനി, സിന്ധൂര തുടങ്ങിയവ ഇതിലുൾപ്പെടുന്നു. മാംഗോ ബാസ്കറ്റുകൾക്ക് പുറമെ മാമ്പഴ ജാമുകൾ, അച്ചാറുകൾ, ജ്യൂസുകൾ, കേക്കുകൾ, പായസം തുടങ്ങിയവയും ഫെസ്റ്റിന്റെ പ്രത്യേകതകളാണ്. ഫെസ്റ്റ് 23വരെ തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |