SignIn
Kerala Kaumudi Online
Thursday, 19 September 2024 6.15 AM IST

കീഴാറ്റിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്ര റോഡ് തോടായി

Increase Font Size Decrease Font Size Print Page
kdvr

കടയ്ക്കാവൂർ: മഴ പെയ്തതോടെ കീഴാറ്റിങ്ങൽ സുബ്രഹ്മണ്യക്ഷേത്രം റോഡ് വെള്ളക്കെട്ടായി. മഴ ശക്തി പ്രാപിച്ചതോടെ റോഡ് കുളമായി മാറിയിരിക്കുകയാണ്. ഇതുവഴിയുള്ള വാഹനയാത്രയും കാൽനട യാത്രയും ദുഷ്കരമാണ്.

റോഡിന്റെ ഈ അവസ്ഥ കാരണം രോഗബാധിതരായ പ്രദേശവാസികൾ പോലും ഓട്ടോറിക്ഷാ വിളിച്ചാൽ ഇതുവഴി ഓട്ടം വരാൻ ആരും തയ്യാറല്ല. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെട്ട പ്രദേശമാണിവിടം. തകർന്നടിഞ്ഞ റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പ്രദേശവാസികൾ പരാതി നൽകിയിട്ടും യാതൊരു ഫലവുമില്ലെന്നും ആക്ഷേപമുണ്ട്.

പലയിടത്തും ഇതിനോടകം തന്നെ കുഴികളോടുകൂടിയ വെള്ളക്കെട്ടുകളാണ്. സ്കൂളും, അങ്കണവാടിയും, ക്ഷേത്രവും ഈ റോഡിനിരുവശമായുണ്ട്. കൊച്ചു കുട്ടികളടക്കം നിരവധിയാളുകളാണ് നിത്യേന ഇതുവഴി കടന്നു പോകുന്നത്.

റോഡിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാത്തത് കാരണം രാത്രികാലങ്ങളിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. റോഡ് നവീകരിക്കണമെന്നും, തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.