ചേർത്തല:സംസ്കാരയുടെ 22-ാ മത് വാർഷികവും കലാ സാഹിത്യ സംഗമവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗീത തുറവൂർ അദ്ധ്യക്ഷയായി. വയലാർ രാമവർമ്മ അനുസ്മരണം ആലപ്പി മധു നടത്തി.ആലപ്പി ഋഷികേശ് മുഖ്യ പ്രഭാഷണം നടത്തി.കലാ സാഹിത്യ മേഖലകളിൽ വ്യക്തിമുദ്റതെളിയിച്ച ആലപ്പി മധു, ഡോ.ചന്ദ്ര ബിന്ദു,പ്രസന്നൻ കല്ലാപ്പുറം എന്നിവരെ ആദരിച്ചു. അലിയാർ മാക്കിയിൽ, ലീല രാമചന്ദ്രൻ,മോഹനൻ പാണാവള്ളി, ജോസഫ് മാരാരിക്കുളം എന്നിവർ സംസാരിച്ചു. പ്രസന്നൻ അന്ധകരനാഴി കാവ്യരസ ഗീതിക അവതരിപ്പിച്ചു. സെക്രട്ടറി വെട്ടക്കൽ മജീദ് സ്വാഗതവും ബേബി തോമസ് നന്ദിയും പറഞ്ഞു.തുടർന്ന് കവിയരങ്ങും കഥയരങ്ങും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |