മൂവാറ്റുപുഴ: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ദിനമായ 20ന് യു.ഡി.എഫ് " വിനാശകരമായ വികസന വാർഷിക "മായി ആചരിക്കും. രാവിലെ 9 മുതൽ 11.30 മണി വരെ നെഹ്രു പാർക്കിൽ സംസ്ഥാന സർക്കാരിനെതിരെ യു.ഡി.എഫ്. നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം നടത്തുമെന്ന് ചെയർമാൻ അഡ്വ.കെ.എം.സലിം, കൺവീനർ കെ.എം.അബ്ദുൾ മജീദ് എന്നിവർ അറിയിച്ചു.