പത്തനംതിട്ട : കോഴഞ്ചേരി, കോന്നി താലൂക്ക് പരിധിയിൽ ബാങ്ക് വായ്പ എടുത്ത് റവന്യു റിക്കവറി നടപടികൾ നേരിടുന്ന കുടിശികക്കാർക്കു വേണ്ടി ജില്ലാ ഭരണകൂടവും പത്തനംതിട്ട ലീഡ് ബാങ്കും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന കുടിശിക നിവാരണ മേള 23നും 24നും നടക്കും. കോഴഞ്ചേരി താലൂക്ക് പരിധിയിലുള്ള കുടിശികക്കാർക്ക് 23ന് ഇലന്തൂർ ബ്ലോക്ക് ഓഫീസിൽ രാവിലെ 9 മുതലും കോന്നി താലൂക്ക് പരിധിയിലുള്ള കുടിശികക്കാർക്ക് 24ന് കോന്നി ബ്ലോക്ക് ഓഫീസിലും രാവിലെ 9 മുതൽ മേള നടക്കും. മേളയിൽ പങ്കെടുത്ത് പരമാവധി ഇളവുകൾ നേടി കുടിശികകൾ തീർപ്പാക്കണമെന്ന് റവന്യു റിക്കവറി തഹസീൽദാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |