കൊച്ചി: തൃക്കാക്കരയിലെ തിരഞ്ഞെടുപ്പു ഫലം കോൺഗ്രസിന്റെ അന്ത്യത്തിന് വഴിയൊരുക്കുമെന്ന് പാർട്ടി വിട്ട നേതാക്കൾ. പ്രൊഫ.കെ.വി. തോമസ്, മുൻ ജനറൽ സെക്രട്ടറിമാരായ കെ.പി അനിൽകുമാർ, ജി.രതികുമാർ, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി ഷെരീഫ് മരയ്ക്കാർ, മുൻ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എ.ബി.സാബു, എം.ബി.മുരളീധരൻ എന്നിവരാണ് വാർത്താ സമ്മേളനത്തിൽ കോൺഗ്രസിനെ നിശിതമായി വിമർശിച്ചത്. ഇടതു സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ കോൺഗ്രസ് അന്ധമായി എതിർക്കുന്നത് നാടിന് ഗുണകരമല്ല. സംഘപരിവാറിന്റെ കോൺഗ്രസ് ദല്ലാളുകളായി മാറിയെന്നും ഇവർ പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ, ഡോ. സെബാസ്റ്റ്യൻ പോൾ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |