തിരുവല്ല : എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന ഗുരുദർശനം പഠന പരിശീലന ക്ലാസ് ഇൻസ്പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ
ആമുഖപ്രസംഗം നടത്തി. യൂണിയൻ കൗൺസിലർമാരായ പ്രസന്നകുമാർ, അനിൽ ചക്രപാണി, സരസൻ ഓതറ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ. രവീന്ദ്രൻ, വനിതാസംഘം യൂണിയൻ ഭാരവാഹികളായ മണിയമ്മ സോമശേഖരൻ, മോനിയമ്മ, കുമാരിസംഘം കോർഡിനേറ്റർ ശോഭ ശശിധരൻ, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് വിശാഖ് പി. സോമൻ,സെക്രട്ടറി സൂര്യകിരൺ, സൈബർസേന ചെയർമാൻ ശരത് ബാബു, കൺവീനർ അശ്വിൻ ബിജു എന്നിവർ പ്രസംഗിച്ചു. ഗുരുദേവദർശനങ്ങളെക്കുറിച്ച് പി.എം.എ സലാം മുസലിയാർ ക്ലാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |