ചങ്ങനാശ്ശേരി. തൃക്കൊടിത്താനം പീടികപ്പടിയിൽ അനുവദിച്ച ബാറിനെതിരെ മഹിളാ മോർച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ ധർണ നടത്തും. പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന പയനിയർ യു.പി സ്കൂൾ സ്ഥിതിചെയ്യുന്നത് പുതുതായി വരുന്ന ബാറിന് 200 മീറ്റർ ഉള്ളിലാണ്. മുണ്ടുപാലം പള്ളി,
ശങ്കരനാരായണ ക്ഷേത്രം എന്നിവയും ഇതിന് തൊട്ടടുത്താണ്. ഇവിടങ്ങളിൽ എത്തുന്നവരും വഴിയാത്രക്കാരും കുട്ടികളുമെല്ലാം ബാർ മൂലം ബുദ്ധിമുട്ടു നേരിടുമെന്നും തൃക്കൊടിത്താനത്തിന്റെ സമാധാന അന്തരീക്ഷം ഇല്ലാതാകുമെന്നും മഹിളാ മോർച്ച ആരോപിച്ചു. ബാർ സ്ഥാപിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ധർണയിൽ ബി.ജെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |