തൃക്കാക്കര: ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ അക്ഷരോത്സവം - 2022 അവധിക്കാല പരിപാടി സംഘടിപ്പിച്ചു. നാലു ദിവസത്തെ ക്ലാസുകളിൽ കഥകൾ, കവിതകൾ, ചിത്ര രചന , നാടൻ പാട്ടുകൾ,സംഭാഷണങ്ങൾ എന്നിവയിലൂടെ മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി ഭാഷകളിൽ കുട്ടികളെ മികവുള്ളവരാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
സ്കൂൾ മാനേജർ സി.കെ റെജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബീന പി. നായർ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ സിജോ വർഗീസ്, ഇന്നു വി. ജോണി, ജെർളി ചാക്കോച്ചൻ ,കീർത്തി എസ്. , ജിനു ജോർജ് , ഫാ. മനു ജോർജ്ജ് എന്നിവർ നേതൃത്വം നൽകി.