പാലക്കാട്: കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റി മാർച്ചും ധർണയും നടത്തി. സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച മാർച്ച് സിവിൽ സ്റ്റേഷന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി.ഉഷ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ.മുഹമ്മദ് ബഷീർ, കെ.മഹേഷ്, ജില്ലാ സെക്രട്ടറി കെ.സന്തോഷ് കുമാർ, പി.ജയപ്രകാശ് എന്നിവർ പങ്കെടുത്തു. ജില്ലയിലെ 12 ഏരിയ കമ്മിറ്റികളിൽ നിന്നായി 7621 ജീവനക്കാർ മാർച്ചിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |