മാന്നാർ: പതിനാലാം പഞ്ചവത്സരപദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി മാന്നാർ ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം പഞ്ചായത്ത് ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനസമിതി അദ്ധ്യക്ഷ ശാലിനി രഘുനാഥ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം പദ്ധതിവിശദീകരണം നടത്തി. മാവേലിക്കര ബ്ലോക്ക്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ പ്രസാദ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലിം പടിപ്പുരയ്ക്കൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.ആർ ശിവപ്രസാദ്, സുനിത എബ്രഹാം, സെലീന നൗഷാദ്, പുഷ്പലത, ശാന്തിനി, ഉണ്ണികൃഷ്ണൻ, അജിത് പഴവൂർ, കൃഷി ഓഫീസർ പി.സി ഹരികുമാർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാലസുന്ദരപ്പണിക്കർ , സി.ഡി.എസ് ചെയർപേഴ്സൺ ഗീത ഹരിദാസ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.എൻ ശെൽവരാജ് എന്നിവർ സംസാരിച്ചു. തിരഞ്ഞെടുത്ത 13 വർക്കിംഗ് ഗ്രൂപ്പുകൾ ചർച്ചചെയ്ത നൂതനമായ ആശയങ്ങൾ കൺവീനർമാർ റിപ്പോർട്ടിൽ അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |