വർക്കല: താന്നിമൂട് കെ.ജി. ഗവ. എൽ.പി സ്കൂളിൽ അദ്ധ്യാപക ഒഴിവുണ്ട്. ടി.ടി.സി, കെടെറ്റ് എന്നിവയുള്ളവർ 30ന് രാവിലെ11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
ചെറുന്നിയൂർ ഗവ.എച്ച്. എസ്. എസിൽ ഹൈസ്കൂൾ വിഭാഗം എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്, എച്ച്. എസ്.ടി.ഹിന്ദി എന്നീ തസ്തികകളിൽ താത്കാലിക ഒഴിവുണ്ട്. അഭിമുഖം 30ന് രാവിലെ 10.30ന് സ്കൂളിൽ നടത്തും.
ചെറുന്നിയൂർ ഗവ.എൽ.പി സ്കൂളിൽ എൽ.പി.എസ്. ടി.താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. അഭിമുഖം ഇന്ന് രാവിലെ 9.30ന് സ്കൂളിൽ നടത്തും.
ശ്രീനിവാസപുരം ഗവ. എൽ.പി സ്കൂളിൽ എൽ.പി.എസ്. എയുടെ താത്കാലിക ഒഴിവുണ്ട്. കെടെറ്റ് പാസായവർ 30ന് രാവിലെ
10.30ന് അഭിമുഖത്തിന് സ്കൂളിൽ എത്തിച്ചേരണം.
പാളയംകുന്ന് ഗവ.എച്ച്. എസ്. എസിൽ താത്കാലിക അദ്ധ്യാപക ഒഴിവുകളിലേക്ക് റാങ്ക് ലിസ്റ്റ് തയാറാക്കും. എൽ.പി.എസി, യു.പി.എസ്. ടി, എച്ച്.എസ്.ടി.മലയാളം, ഇംഗ്ലിഷ്, ഹിന്ദി, ഡ്രോയിംഗ്, എച്ച്.എസ്.എസ്.ടി ഗണിതം വിഷയങ്ങളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ യോഗ്യതയുള്ളവർ ഇന്ന് രാവിലെ 9.30ന് സ്കൂളിൽ എത്തിച്ചേരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |