കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിൽ വർഷങ്ങളായി തകർന്നു കിടക്കുന്ന പറകുന്ന് ആനാംപൊയ്ക റോഡിലൂടെയുള്ള യാത്ര ദുഷ്കരം. മഴയിൽ റോഡ് പൂർണമായും തകർന്നു. കുഴികളിൽ വെള്ളം കെട്ടി കാൽനട പോലും ആസാദ്ധ്യമായതോടെ നാട്ടുകാർ പ്രതിഷേധിച്ചു. ടാറും മണ്ണും ഒലിച്ചു പോയ റോഡ് തോടാണോ,കുളമാണോയെന്നറിയാൻ പറ്റാത്ത അവസ്ഥയാണ്. നൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡ് നന്നാക്കണമെന്ന് വർഷങ്ങളായി നാട്ടുകാർ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.
നാവായിക്കുളം പഞ്ചായത്തിലെ 16-ാം വാർഡിൽ ഉൾപ്പെട്ട റോഡിനെ അധികൃതർ അവഗണിച്ചുവെന്നാണ് നാട്ടുകാരുടെ പരാതി. സമീപ റോഡുകളും ഇട റോഡുകളും നവീകരിച്ചെങ്കിലും ആനാംപൊയ്ക റോഡിൽ വർഷങ്ങളായി നരക യാത്ര തന്നെ. റോഡിലൂടെ സുഗമമായി യാത്ര ചെയ്യാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നാട്ടുകാർ. റോഡ് നവീകരണവുമായി വിവിധ പദ്ധതികൾ നിലനിൽക്കേ ഏതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിന്റെ പരാധീനതകൾ പരിഹരിക്കണമെന്നാവശ്യം ശക്തമാണ്. പരാതി ബന്ധപ്പെട്ടവർക്ക് പലതവണ നൽകിയതായും ഫണ്ട് വരുന്ന മുറയ്ക്ക് റോഡ് നവീകരിക്കുമെന്നും അധികൃതർ പറയാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞുവെന്നുമാണ് നാട്ടുകാർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |