പൂച്ചാക്കൽ: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് സ്ക്കൂളുകളിൽ സുരക്ഷാ പരിശോധന നടത്തി . ക്ലാസ് റൂമുകളും, പരിസരങ്ങളും, ടോയ്ലറ്റുകളും, അടുക്കളയും അടിയന്തിരമായി വൃത്തിയാക്കാൻ നിർദ്ദേശം നൽകി. വൈദ്യുതി അലക്ഷ്യമായി കൈകാര്യം ചെയ്യരുതെന്ന് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി.
അപകടരമായി നിൽക്കുന്ന, പൊളിച്ചു നീക്കേണ്ട കെട്ടിടങ്ങളും വെട്ടിമാറ്റേണ്ട മരങ്ങളും കണ്ടെത്തി. നിയമപരമായും സാങ്കേതികവുമായി തടസങ്ങളുള്ളവ, പരിഹരിക്കുന്നതിനുള്ള ഇടപെടൽ നടത്തും. എല്ലാ സ്കൂളിലും ശുദ്ധജലം ഉറപ്പാക്കും. പരിസരത്തുള്ള കടകളിൽ പുകയില ഉത്പന്നങ്ങളുടെ വിപണനം പൂർണമായും നിരോധിക്കും. . പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, പാണാവള്ളി, അരുക്കുറ്റി, പെരുമ്പളം എന്നീ പഞ്ചായത്തുകളിലെ എല്ലാ സ്ക്കൂളുകളും സംഘം സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.പ്രമോദ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ.ജനാർദ്ദനൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ്.സുധീഷ്, ധന്യാ സന്തോഷ്, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷമാരായ രാജിമോൾ, രമ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിതാ ദേവാനന്ദ്, അംഗങ്ങളായ അഡ്വ.ജയശ്രീ ബിജു, ഉദയമ്മ ഷാജി, ദീപ സജീവ് , ബ്ലോക്ക് തല ഹെൽത്ത് സൂപ്പർ വൈസർ എ.എഫ്.മനോജ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഹർകിഷൻ, സൈജു, അനിതകുമാർ, സെബാസ്റ്റ്യൻ, ബിജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |