തിരുവനന്തപുരം:പേരൂർക്കട പി.എസ്.എൻ.എം എച്ച്.എസ്.എസിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.എം.എൽ.എ അഡ്വ.വി.കെ.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.എസ്.എസ്.കെ ഫണ്ട് 50 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച അത്യാധുനിക ക്ലാസ് മുറികളുടെയും 3 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഹൈടെക് ടോയ്ലെറ്റുകളുടെയും ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.പ്രിൻസിപ്പൽ ഗീതാകുമാരി, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ.ജീവൻ ബാബു ഐ.എ.എസ്, വാർഡ് കൗൺസിലർ എസ്.ജയചന്ദ്രൻ നായർ, ബി.എസ്.എസ് ദേശീയ ചെയർമാൻ ബി.എസ്.ബാലചന്ദ്രൻ, വിദ്യാകിരണം തിരുവനന്തപുരം ജില്ലാ കോ-ഓർഡിനേറ്റർ ജവാദ്.എ, ശ്രീകുമാരൻ.ബി, അനൂപ്.ആർ, ആർ.വിനോദ്കുമാർ, മുഹമ്മദ് ഹസ്സൻ, എ.അജ്മൽഖാൻ, ആർ.രവീന്ദ്രൻ നായർ, പി.എസ്.ജയചന്ദ്രൻ, ഒ.പി.വിശ്വനാഥൻ, ബിജുകുമാർ.എൻ.കെ, സന്ധ്യ.എസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |