വടകര: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ' ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി ചോറോട്ഗ്രാമപഞ്ചായത്തിൽ തുടക്കമായി. കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൃഷി ഒരോരുത്തരുടെയും ജീവിതചര്യയായ് മാറണമെന്ന് രമ പറഞ്ഞു. ചോറോട്പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ മുഖ്യാതിഥിയായി. കൃഷി അസി.ഡയറക്ടർ കെ.ഇ നൗഷാദ് പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രേവതി പെരുവാണ്ടിയിൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.മധുസൂദനൻ, സി.നാരായണൻ, പി.ശ്യാമള, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗീത മോഹൻ, ഏ.കെ ഗോപാലൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.പി.മനീഷ് കുമാർ, ജിഷ.കെ, പ്രിയങ്ക സി.പി, കെ.കെ റിനീഷ്, അബൂബക്കർ വി.സി, സി.ഡി.എസ് ചെയർപേഴ്സൺ അനിത, കെ.എം വാസു, എം.കെ ബാബു, കാളംകുളം ഹാഷിം, പി.കെ.ശ്രീധരൻ, കെ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |