കണ്ണൂർ: സാമുദായിക സൗഹാർദ്ദവും മതസഹിഷ്ണുതയും ഉയർത്തിപ്പിടിച്ച് നാം നടത്തുന്ന യാത്രയുടെ വിജയം കൂടിയാണ് പുറത്തുവന്നത് എന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കേരളപര്യടനത്തിന്റെ ഭാഗമായി കണ്ണൂരിൽ സംഘടിപ്പിച്ച സുഹൃത് സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമുദായിക സൗഹാർദ്ദം കാത്തു സൂക്ഷിക്കാൻ എല്ലാവരും തയ്യാറാകണം.കേന്ദ്രഭരണകൂടം നടത്തുന്ന തെറ്റായ പ്രവർത്തനങ്ങൾ ജനം ഇഷ്ടപ്പെടാത്തതാണ് . എന്നാൽ കേരളം ഇത്തരം നീക്കങ്ങൾക്ക് ചെവി കൊടുക്കാത്ത സംസ്ഥാനമാണ്. എല്ലാവരും ഇവിടെ സമാധാനം ആഗ്രഹിക്കുന്നു. അത് ഊട്ടിയുറപ്പിക്കുകയാണ് ഈ സംഗമത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു .
നാം കേൾക്കുന്നവരുടെ സമൂഹം മാത്രമായി മാറി. എന്നാൽ നാം അറിയാൻ ശ്രമിക്കുമ്പോൾ ഏതാണ് ശരി എന്ന് തിരിച്ചറിയാനാവും. ചില സാമൂഹിക മാദ്ധ്യമങ്ങൾ ഉണ്ടാക്കുന്ന തെറ്റായ പ്രവണതകളിൽ നിന്നും ജനം ബോധപൂർവം പിന്തിരിയണം. അപ്പോൾ നമുക്കു യഥാർത്ഥ സമൂഹമായി മാറാൻ ആകുമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |