ഹരിപ്പാട്: ചിങ്ങോലിയിൽ 7 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ചിങ്ങോലി പഞ്ചായത്ത് പത്താം വാർഡ് വെമ്പുഴ ഭാഗം, എൻ.ടി.പി.സി യുടെ പ്രധാന കവാടം എന്നിവിടങ്ങളിൽ വെച്ച് ചിങ്ങോലി മണ്ണേൽ കാജൽ, പള്ളികിഴക്കത്തിൽ യേശുദാസ്, ഭാര്യ സലീന, ചെറുമകൻ ഏബൽ, പതിനൊന്നാം വാർഡിൽ രാജമ്മ, ജോലിയുടെ ഭാഗമായി ചിങ്ങോലി പടിഞ്ഞാറൻ മേഖലയിലൂടെ യാത്ര ചെയ്ത പെൺകുട്ടി, മീൻ വിൽപ്പനക്കാരൻ എന്നിവർക്കാണ് കടിയേറ്റത്. പഞ്ചായത്ത് അധികൃതർ വിവരം അറിയിച്ചതനുസരിച്ച് ചേർത്തലയിൽ നിന്നുള്ള സംഘമെത്തി നായയെ പിടികൂടി വന്ധ്യംകരണം ചെയ്തു. ചിങ്ങോലി പഞ്ചായത്ത് പ്രദേശത്തു തെരുവ് നായ് ശല്യം കൂടി വരികയാണെന്ന് പരാതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |