മണ്ണാർക്കാട്: കൊവിഡ് പ്രതിസന്ധിമൂലം നിറുത്തിവെച്ചിരുന്ന മണ്ണാർക്കാട് - അമ്പലപ്പാറ കെ.എസ്.ആർ.ടി.സി ബസ് ഇന്ന് മുതൽ സർവീസ് പുനരാരംഭിക്കും. രാവിലെ 5.30ന് തിരുവിഴാംകുന്നിൽ നിന്നും പാലക്കാട്ടേക്കാണ് ആദ്യ സർവീസ്. തുടർന്ന് മണ്ണാർക്കാട് എത്തുന്ന ബസ് വൈകീട്ട് 4.15ന് മണ്ണാർക്കാട് നിന്നും തിരുവിഴാംകുന്ന് - അമ്പലപ്പാറക്ക് സർവീസ് നടത്തും.
വൈകീട്ട് 5.30ന് അമ്പലപ്പാറയിൽ നിന്നും ഇരുമ്പകച്ചോലയ്ക്കും രാത്രി 9ന് മണ്ണാർക്കാട് നിന്നും തിരുവിഴാംകുന്നുവരേയും സർവ്വീസ് നടത്തും. മലയോരമേഖലയ്ക്ക് ഈ കെ.എസ്.ആർ.ടി.സി സർവീസിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |