തിരുരങ്ങാടി: സമൂഹത്തിൽ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സ്ത്രീകൾ തന്നെ രംഗത്തിറങ്ങണമെന്ന് മഹിളാ ഫെഡറേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. തിരൂരങ്ങാടി സർവീസ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ സമ്മേളനം സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല ഉദ്ഘാടനം ചെയ്തു. പി.രാജലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി ജയശ്രീ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ച. കൗൺസിലർ സി.പി ഹബീബ, സി.പി ബേബി, കെ. ഗീത, വി.കെ. ബിന്ദു, എൻ.കെ. ദീപ്തി, ജിഷാ വിശ്വൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരാവാഹികളായി പ്രസിഡന്റ് കെ. ഗീത, വർക്കിംഗ് പ്രസിഡന്റ് വി.കെ. ബിന്ദു, വൈസ് പ്രസിഡന്റുമാർ പി. ശ്രീമതി, സജിത വിനോദ്, പി.അബിത, വി. ബിജിത,
സെക്രട്ടറി എം.പി ജയശ്രി, ജോയിന്റ് സെക്രട്ടറിമാർ പി. ജമീല, എൻ.കെ. ദീപ്തി, പി. ലീല, ജിഷ വിശ്വനാഥ്, സുനിത സലേഷ്, ട്രഷറർ പി. രാജലക്ഷ്മി എന്നിവരടങ്ങിയ 25 അംഗ ജില്ലാ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |