രാമനാട്ടുകര: മഴക്കാല രോഗ പ്രതിരോധത്തിന്റെ ഭാഗമായി രാമനാട്ടുകര നഗരസഭയിലെ മാർക്കറ്റ്, ബസ് സ്റ്റാൻഡ്, നെഹ്റു പാർക്ക് എന്നിവിടങ്ങളിൽ പൊതുശുചീകരണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, റസിഡൻസി,ഹരിത കർമസേന, നഗരസഭാ ശുചീകരണ ജീവനക്കാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. മാർക്കറ്റ് പരിസരത്ത് നടന്ന പരിപാടിയിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ കെ.എം. യമുന അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ബുഷറ റഫീഖ് ഉദ്ഘാടനം ചെയ്തു. സ്റ്റയറിംഗ് കമ്മിറ്റി ചെയർമാൻ പി.കെ അബ്ദുൾ ലത്തീഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി എം അജ്മൽ, വ്യാപാര വ്യവസായി സമിതി സെക്രട്ടറി മോഹനൻ, കൗൺസിലർമാരായ സലിം രാമനാട്ടുകര,അഫ്സൽ ജയ്സൽ, സൈതലവി എന്നിവർ പ്രസംഗിച്ചു . ഹെൽത്ത് ഇൻസ്പെക്ടർ ഇ. ബാബു സ്വാഗതവും ജെ.എച്ച്.ഐ.വിശ്വംഭരൻ നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |