കുത്തനൂർ: കുത്തനൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. പഞ്ചായത്തുതല പരിപാടിയുടെ ഉദ്ഘാടനം പെരുമ്പായി ഫോറസ്റ്റിൽ ചെടിനട്ട് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.സഹദേവൻ നിർവഹിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 890 തൊഴിൽദിനങ്ങളിൽ പുളി, വേങ്ങ, പേര, നാരങ്ങ, കണിക്കൊന്ന, വേപ്പ്, മാതാളം, നെല്ലി എന്നീ 6000 നേഴ്സറി ചെടികളാണ് വിതരണത്തിന് തയ്യാറാക്കിയിരിക്കുന്നത്. ചെടികൾ നടലും പരിപാലനവും പഞ്ചായത്ത് ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ഫരീദ ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം ഗിരിജ ശിവദാസൻ, ഫോറസ്റ്റ് ഓഫീസർ എസ്.രമേശൻ, കൃഷിഓഫീസർ ഹാരീസ് റസൂൽ, വി.ഇ.ഒ വിമൽ ലാൽ, കില പി.ആർ രാമൻകുട്ടി, സജിന, രാജൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |