അമ്പലപ്പുഴ : അമ്പലപ്പുഴ ഗവ.മോഡൽ ഹൈസ്ക്കൂളിൽ രാത്രിയുടെ മറവിൽ അക്രമം നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളടക്കം 3 പേരെ അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്പലപ്പുഴ കോമന കമ്പിയിൽ അരവിന്ദ് (20), പുറക്കാട് കരൂർ പുതുവൽ വീട്ടിൽ വിഷ്ണു (20) എന്നിവരാണ് പിടിയിലായത്.
കേസിലെ മറ്റൊരു പ്രതിയായ പുറക്കാട് കരൂർ കളത്തിൽ വീട്ടിൽ ആദർശ് (20) ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ജൂലായ് 31 ന് രാത്രിയായിരുന്നു അമ്പല ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടത്തിനു നേരെ ആക്രമണം ഉണ്ടായത്. കെട്ടിടത്തിന്റെ പ്രധാന ഭാഗങ്ങളും, ജനൽ ചില്ലുകളും സ്കൂളിനു മുന്നിൽ വെച്ചിരുന്ന ചെടിച്ചട്ടികളും തകർത്തിരുന്നു.
സുഹൃത്തുക്കളായ നാലുപേരും വസ്ത്രം വാങ്ങാനായി അമ്പലപ്പുഴ പടിഞ്ഞാറെ നടയിലുള്ള കടയിലേക്ക് പോകുന്ന വഴി ബാറിൽ കയറി മദ്യപിച്ചു. പിന്നീട് 4 പേരും കൂടി സ്കൂളിൽ കയറി അക്രമം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |