ശ്രീകൃഷ്ണപുരം: കോട്ടപ്പുറം ഹെലൻ കെല്ലർ സ്മാരക അന്ധവിദ്യാലയത്തിൽ നടന്ന പ്രവേശനോത്സവം വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പദ്ധതി വർഷത്തിൽ കരിമ്പുഴ ഗ്രാമപഞ്ചായത്ത് സ്കൂളിലെ കുട്ടികൾക്ക് അനുവദിച്ച പഠനോപകരണങ്ങളടങ്ങിയ 45 ബ്രെയിൽ കിറ്റുകളും സ്കൂളിന് പൊതുവായി 3 ബ്രെയിൽ ടൈപ്പിംഗ് മെഷീനുകളും എം.പി കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. കേരളാ ഫെഡറേഷൻ ഒഫ് ദി ബ്ലൈന്റ് സംസ്ഥാന പ്രസിഡന്റ് ഡോ. സി.ഹബീബ് ആമുഖപ്രഭാഷണം നടത്തി. ഷീബ പാട്ടത്തൊടി, കെ.എം.ഹനീഫ, സമീറ സലിം, കെ.ഫസീല നൗഷാദ്, സി.വിജിത, എൻ.സാജിറ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |