തിരുവനന്തപുരം: പി.എൻ.പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 19ന് നടക്കുന്ന ദേശീയ വായനാദിനാചരണങ്ങളുടെ ഭാഗമായി ഭാഗമായി 11ന് വൈകിട്ട് 3ന് പൂജപ്പുര അക്ഷരഗുരു സന്നിധിയിലെ പി.എൻ.പണിക്കർ പ്രതിമയ്ക്ക് മുന്നിൽ ഇന്ത്യൻ ഭരണഘടനയുടെ പുസ്തക പതിപ്പ് എഴുന്നള്ളിക്കും.മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.മന്ത്രി ആന്റണി രാജു മുഖ്യാതിഥിയാവും. പി.എൻ.പണിക്കർ പ്രതിമയിൽ ഹാരാർപ്പണത്തിന് ശേഷം ഭരണഘടനയുടെ പുസ്തക പതിപ്പ് തിടമ്പിലേറ്റി ആന, അമ്പാരി, പഞ്ചവാദ്യങ്ങൾ തുടങ്ങിയവയോടെ ജഗതി,മാനവീയം വീഥി, വെള്ളയമ്പലം സ്ക്വയർ, മ്യൂസിയം ജംഗ്ഷൻ വഴി പബ്ലിക് ലൈബ്രറിയിൽ എഴുന്നള്ളത്ത് സമാപിക്കും. ജഗതി ഉള്ളൂർ സ്മാരകം, മാനവീയത്തിലെ പി. ഭാസ്കരൻ, ജി.ദേവരാജൻ, വെള്ളയമ്പലം സ്ക്വയറിലെ അയ്യങ്കാളി, കെൽട്രോൺ ജംഗ്ഷനിലെ വയലാർ രാമവർമ്മ, മ്യൂസിയം ജംഗ്ഷനിലെ ശ്രീനാരായണ ഗുരു, പബ്ലിക് ലൈബ്രറിയിലെ സി.വി.രാമൻപിള്ള എന്നീ സാംസ്കാരിക നായകന്മാരുടെ പ്രതിമകളിലും ഹാരം അർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |