ആലപ്പുഴ: സുന്ദരഗ്രാമം പദ്ധതിയിൽ നൂറു പൂന്തോട്ടങ്ങൾ സജ്ജീകരിക്കുന്നതിനുള്ള നടപടികൾക്ക് തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. രണ്ട് ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങൾ ഉൾപ്പെടെ പൂന്തോട്ടങ്ങളാക്കി മാറ്റും. ഒരു വർഷത്തിനുള്ളിലാണ് 100 പൂന്തോട്ടങ്ങൾ ഒരുക്കുക. രണ്ടാം ഘട്ടത്തിൽ എല്ലാ വീടുകളിലും മാലിന്യസംസ്കരണ സംവിധാനം സ്ഥാപിക്കും.
സർവ്വേ നടത്തിയാണ് ഓരോ വീടിനും അനുയോജ്യമായ മാലിന്യസംസ്കരണ സംവിധാനം അനുവദിക്കുക. പഞ്ചായത്ത്, ശുചിത്വ മിഷൻ, ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തുടങ്ങിയവയുടെ ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടു പൂന്തോട്ടങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചു. മാലിന്യം നിക്ഷേപിക്കുന്നതായി കണ്ടെത്തിയ 25 സ്ഥലങ്ങളിൽ പൂന്തോട്ടം ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |