തിരുവനന്തപുരം: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) സംസ്ഥാന കമ്മിറ്റി തിരുവനന്തപുരം ശിക്ഷക് സദനിൽ ഇന്നും നാളെയുമായി സംഘടിപ്പിക്കുന്ന സംസ്ഥാന മഹിളാ പഠനക്യാമ്പ് എം.സ്വരാജ് ഉദ്ഘാടനം ചെയ്യും.തുടർന്ന് സാംസ്കാരിക രംഗം എന്ന വിഷയത്തിൽ പ്രൊഫ. അനിൽ ചേലാമ്പ്രയും സംഘടനാരംഗത്തെപ്പറ്റി ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജനും ലിംഗനീതിയുടെ രാഷ്ട്രീയവും ലിംഗനീതി പഠനവും എന്ന വിഷയത്തിൽ അഡ്വ.ഗീനാകുമാരിയും ക്ലാസുകളെടുക്കും. തുടർന്ന് വനിതാ സംവാദവേള നടക്കും.നാളെ വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ എ.കെ.ജി.സി.ടി സംസ്ഥാന പ്രസിഡന്റ് ഡോ. പി പി പ്രകാശനും സാനത്തികരംഗത്തെപ്പറ്റി ഷാജു ആന്റണിയും ക്ലാസുകളെടുക്കും.ക്യാമ്പിൽ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കുന്ന 175 വനിതകൾ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |