വെള്ളറട: വാഹനം തട്ടിയെടുത്ത ശേഷം യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ചക്കേസിൽ രണ്ടുപേർ കൂടി പിടിയിൽ. കന്യാകുമാരി ജില്ലയിൽ ഇടയ്ക്കോട് വില്ലേജിൽ ചെറുവണ്ണൂർ പുന്നാങ്കര നടുവിള പുത്തൻ വീട്ടിൽ സുജിത്ത് (24), കുന്നത്തുകാൽ വില്ലേജിൽ നിലമാംമൂട് പി.കെ.വി പുതുവൽ പുത്തൻ വീട്ടിൽ ശരൺ ദേവ് (35) എന്നിവരെയാണ് വെള്ളറട സി.ഐ മൃദുൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസിലെ മറ്റു നാല് പ്രതികൾ പൊലീസ് നേരത്തേ പിടികൂടി റിമാൻഡിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |