SignIn
Kerala Kaumudi Online
Thursday, 19 September 2024 4.10 AM IST

ഇ.എം.എസിന്റെ ലോകം: സെമിനാർ സമാപിച്ചു

Increase Font Size Decrease Font Size Print Page
d

വളാഞ്ചേരി: രണ്ടു ദിവസങ്ങളിലായി പുത്തനത്താണി സി.വി ഓഡിറ്റോറിയത്തിൽ നടന്ന ഇ.എം.എസിന്റെ ലോകം ദേശീയ സെമിനാർ പൊതുസമ്മേളനത്തോടെ സമാപിച്ചു. പൊതുസമ്മേളനം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ഡോ. കെ.ടി ജലീൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി മുഖ്യപ്രഭാഷണം നടത്തി. കെ.പി ശങ്കരൻ, എ. മമ്മു മാസ്റ്റർ സംസാരിച്ചു. രാവിലെ നടന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ എം.ബി രാജേഷ് ഇ.എം.എസ് അനുസ്മരണം നടത്തി. ഇ.എൻ. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ഇ. ജയൻ, കെ.കെ. രാജീവ് എന്നിവർ സംസാരിച്ചു.

തുടർന്ന് നടന്ന സെമിനാറിൽ മാറുന്ന കാലം, മാറേണ്ട കേരളം വിഷയത്തിൽ പി. രാജീവ്, നവകേരളം സാംസ്‌കാരിക പരിപ്രേക്ഷ്യം വിഷയത്തിൽ കെ.ഇ.എൻ കുഞ്ഞഹമ്മദ് എന്നിവർ സംസാരിച്ചു. ഹുസൈൻ രണ്ടത്താണി അദ്ധ്യക്ഷത വഹിച്ചു. ഉച്ചയ്ക്ക് ശേഷം മാദ്ധ്യമരംഗം ആശയ സാംസ്‌കാരിക സമരങ്ങൾ വിഷയത്തിൽ എം. സ്വരാജ്, നവകേരള നിർമ്മിതിയിൽ ട്രേഡ് യൂണിയനുകളുടെ പങ്ക് വിഷയത്തിൽ എളമരം കരീം, സ്ത്രീപക്ഷ നവകേരളം വിഷയത്തിൽ ഡോ: ചിന്ത ജെറോം, മലപ്പുറത്തിന്റെ മതേതര പാരമ്പര്യം ഒരു വിചാരം വിഷയത്തിൽ എം.എം നാരായണനും, വി.എം ഷൗക്കത്ത്, ടി.കെ സാബിറ എന്നിവരും സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.