കണ്ണൂർ :ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ സർക്കാർ ജീവനക്കാരെ അഭിസംബോധന ചെയ്തു.കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പ്രദർശിപ്പിച്ചു. ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, ഡെപ്യൂട്ടി കളക്ടർമാരായ ടി.വി.രഞ്ജിത്ത് (എൽ.എ), പി. ഷാജു (എൽ.ആർ), ഡി.മേരിക്കുട്ടി (ഡി.എം), എസ്.സനൽകുമാർ (ആർ.ആർ) തുടങ്ങിയവർ സംബന്ധിച്ചു.
സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫീസ് തലം വരെ എല്ലാ സർക്കാർ ഓഫീസുകളിലും ഫയൽ വകുപ്പു തലത്തിൽ അതത് മന്ത്രിമാരും ജില്ലാ തലത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരും നേതൃത്വം നൽകും. വകുപ്പുതലത്തിലും ജില്ലാതലത്തിലും പുരോഗതി ഘട്ടംഘട്ടമായി വിലയിരുത്തും.ഫയൽ തീർപ്പാക്കലിന്റെ പുരോഗതി ഓരോ മാസവും മന്ത്രിസഭ ചർച്ച ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |