തഴവ: രണസ്മരണകൾ പുതുക്കി പരബ്രഹ്മ ക്ഷേത്രത്തിൽ ഇന്ന് ഓച്ചിറക്കളിക്ക് തുടക്കമായി. കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി ആചാരപരമായി മാത്രം നടത്തിയ ഓച്ചിറക്കളി ഇത്തവണ വർദ്ധിത വീര്യത്തോടെയാണ് അരങ്ങേറ്റം നടത്തിയത്.
രാവിലെ 11.30 ഓടെ ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഘോഷയാത്രയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. വാദ്യമേളങ്ങൾ, മുത്തുക്കുടകൾ, ക്ഷേത്ര ഋഷഭ വീരൻമാർ എന്നിവയുടെ അകമ്പടിയോടെ കിഴക്ക് - പടിഞ്ഞാറ് ആൽത്തറകൾ, ഗണപതിത്തറ, വെട്ടുകണ്ടം എന്നിവ ചുറ്റിവന്ന ശേഷം കളി സംഘങ്ങൾ രണ്ടായി പിരിഞ്ഞ് വെട്ടുകണ്ടത്തിന് കിഴക്കും പടിഞ്ഞാറുമായി അണിനിരന്നു.
കര പ്രമാണിമാരുടെ നേതൃത്വത്തിൽ കളി ആശാൻമാർ, യോദ്ധാക്കൾ എന്നിവർ വെട്ടുകണ്ടത്തിലിറങ്ങി കരപറഞ്ഞ് ഹസ്തദാനം ചെയ്ത് ആയുധം മുട്ടിയതോടെ ചടങ്ങുകൾ അവസാനിച്ചു. തുടർന്ന് ക്ഷേത്ര അന്നദാനം നടന്നു. കളി ഇന്ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |