SignIn
Kerala Kaumudi Online
Friday, 10 May 2024 8.06 PM IST

ലുലു ഫുഡ് എക്‌സ്‌പോ ജയസൂര്യ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം:ലുലു ഫുഡ് എക്‌സ്‌പോ നാളെ വൈകിട്ട് 5.30ന് നടൻ ജയസൂര്യ ഉദ്ഘാടനം ചെയ്യുമെന്ന് ലുലു ഗ്രൂപ്പ് റീജിയണൽ മാനേജർ അബ്‌ദുൽ സലീം ഹസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 26 വരെ ദിവസവും ഉച്ചയ്‌ക്ക് 12 മുതൽ രാത്രി 10 വരെയാണ് എക്‌സ്‌പോ. പലതരം സാലഡുകൾ,മോക്‌ടെയ്‌ൽസ്,മാക്കറോണി പാസ്‌ത,സാൻഡ് വിച്ചുകൾ,ബർഗറുകൾ,റോളുകൾ,ലെബനീസ് ഷവർമ,ഓവർലോഡഡ് ഫ്രൈസ് ഇതിനെല്ലാം പുറമെ പശ്ചിമേഷ്യൻ രാജ്യങ്ങളുടേയും തായ്‌ലാൻഡ്,ഇന്തോനേഷ്യ അടക്കം മുഴുവൻ ഏഷ്യൻ രാജ്യങ്ങളുടെയും വിഭവങ്ങൾ എക്‌സ്‌പോയിൽ എത്തും. ഭക്ഷണവിഭവങ്ങൾ രുചിയറിഞ്ഞ് വാങ്ങാൻ അവസരമൊരുക്കുന്ന ഫുഡ് സാപ്ലിംഗെന്ന വ്യത്യസ്‌ത ആശയവും എക്‌സ്‌പോയുടെ ഭാഗമായുണ്ട്.തലസ്ഥാനത്തിന്റെയും മദ്ധ്യതിരുവിതാംകൂറിന്റെയും മലബാറിന്റെയും രുചികളും സ്‌ട്രീറ്റ് ഫുഡ് ഡിഷുകളും എക്‌സ്പോയുടെ ഭാഗമായുണ്ട്.വിവിധ പാചകമത്സരങ്ങളും പാചക ക്ലാസുകളും പ്രോഡക്‌ട് ലോഞ്ചുകളും സംഘടിപ്പിച്ചിട്ടുണ്ട്. ലുലു മാൾ ജനറൽ മാനേജർ ഷെറീഫ് കെ.കെ,ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ രാജേഷ് ഇ.വി,ലുലു മാൾ മാനേജർ ശ്രീലേഷ് ശശിധരൻ,ചെഫുമാരായ അശോക് ഈപ്പൻ,സെന്തിൽ കുമാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.