SignIn
Kerala Kaumudi Online
Thursday, 19 September 2024 11.31 AM IST

തൊഴിൽ പരിശീലന സ്പോട്ട് അഡ്മിഷൻ

Increase Font Size Decrease Font Size Print Page
admision

കൊല്ലം: ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ സ്ത്രീ ശാക്തീകരണ പരിശീലന പരിപാടിയായ അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഹൗസ് കീപ്പിംഗിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 21 നടക്കും. മൂന്നുമാസം ദൈർഘ്യമുള്ള പരിശീലനത്തിന്റെ തൊണ്ണൂറ് ശതമാനം ഫീസ് സർക്കാർ വഹിക്കും. കുടുംബത്തിന്റെ വാർഷിക വരുമാനം അഞ്ചുലക്ഷത്തിൽ താഴെയുള്ളവർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, പട്ടിക ജാതി /പട്ടിക വർഗ/ഒ.ബി.സി വിഭാഗം, കൊവിഡിൽ ജോലി നഷ്ടപ്പെട്ടവർ, രക്ഷിതാവ് മാത്രമുള്ള അപേക്ഷക, ദിവ്യാങ്കരുടെ അമ്മ, വിധവ / വിവാഹ മോചനം നേടിയവർ, ഒരു പെൺകുട്ടി മാത്രമുള്ള അമ്മമാർ എന്നീ വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. എട്ടാം ക്ലാസും അതിന് മുകളിലും യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. രേഖകളുമായി നേരിട്ട് ഹാജരാകണം. ഫോൺ: 8078980000. വെബ്സൈറ്റ്: www.iiic.ac.in.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.