കൊച്ചി: ഒട്ടോകാഡ് പോലുള്ള സോഫ്റ്റ് വെയർ ഉപയോഗിച്ച് കമ്പ്യൂട്ടറിൽ രൂപം കൊടുക്കാനും ത്രിമാന അച്ചടിയിലൂടെ ഭൗതിക രൂപത്തിലാക്കാനും പരിശീലിപ്പിക്കുന്ന രണ്ട് മാസം ദൈർഘ്യമുള്ള പാർട്ട് ടൈം, സായാഹ്ന കോഴ്സുകൾ കുസാറ്റ് സ്കൂൾ ഒഫ് എൻജിനിയറിംഗിലെ കാഡ് സെന്ററിൽ ജൂലായ് 4ന് ആരംഭിക്കും. 3ഡി പ്രിന്റിംഗ്, കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ ഉപയോഗിച്ചുള്ള റാപ്പിഡ് പ്രോട്ടോ ടൈപ്പിംഗ് എന്നിവയിലാണ് പരിശീലനം. ഓട്ടോ കാഡ്, കമ്പ്യൂട്ടർ അധിഷ്ഠിത ദ്വിമാന, ത്രിമാന ഡിസൈനിംഗിൽ വൈദഗ്ദ്ധ്യം നേടുന്നതിനും വ്യാവസായിക മേഖലയ്ക്ക് ആവശ്യമായ തരത്തിലുള്ള ഡ്രാഫ്റ്റിംഗ്, ഡിസൈൻ സോഫ്റ്റ് വെയറുകൾ കോഴ്സിന്റെ ഭാഗമാകും. വിവരങ്ങൾക്ക്: 0484-2862616, 7306061646
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |