അമ്പലപ്പുഴ : വവണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് ഭീഷണിയായി തെരുവുനായകൾ. ആശുപത്രി പരിസരത്തും ഒ.പി കൗണ്ടറിന് മുന്നിലുമെല്ലാം തമ്പടിക്കുന്ന നായകൾ രോഗികൾക്ക് നേര കുരച്ചുകൊണ്ട് പാഞ്ഞടുക്കാറുണ്ട്. ഭാഗ്യം കൊണ്ടാണ് പലപ്പോഴും കടിയൽക്കാതെ രോഗികൾ രക്ഷപ്പെടുന്നത്. ഇതേപ്പറ്റി നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാൻ ആശുപത്രി അധികൃതരോ ഗ്രാമ പഞ്ചായത്ത് അധികൃതരോ തയ്യാറായിട്ടില്ലെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. ഒ.പി വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്നവർ നായകളെ മറികടന്നാണ് അകത്തേക്ക് കടക്കുന്നത്. ആശുപത്രി പരിസരത്ത് വച്ച് നിരവധി പേർ മുമ്പ് നായകളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |