ചങ്ങനാശേരി. കേരള പുലയർ മഹാസഭ (കെ.പി.എം.എസ്) ചങ്ങനാശേരി താലൂക്ക് യൂണിയൻ സമ്മേളനവും തിരഞ്ഞെടുപ്പും ജില്ലാ പ്രസിഡന്റ് പി.സി.ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജമ്മ രാഘവൻ അദ്ധ്യക്ഷത വഹിച്ചു. എയ്ഡഡ് മേലയിൽ സംവരണം നടപ്പാക്കാൻ യോഗം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിയംഗമായ പി.പി വാവ, ഇ.കെ ഷാജി, റ്റി.എസ് പ്രസാദ്, സുരേഷ് പി.റ്റി എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി രാജമ്മ രാഘവൻ (പ്രസിഡന്റ്), എ.കെ.വിജയൻ (സെക്രട്ടറി), പി.ടി.സുരേഷ് (സെക്രട്ടറി), എം.ജി ഗോപകുമാർ (വൈസ് പ്രസിഡന്റ്),കെ.കെ.വാസുദേവൻ (ജോയിന്റ് സെക്രട്ടറി), പി.സി.ബാബു, സി.മോനിച്ചൻ (ജില്ലാ കൗൺസിൽ അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |