ആലപ്പുഴ: ശ്രീ സത്യസായി അങ്കണവാടി പദ്ധതികൾക്ക് മന്ത്രി പി.പ്രസാദ് തുടക്കം കുറിച്ചു. പ്രളയക്കെടുതികൾ ജില്ലയിൽ ഭവന രഹിതർക്കായി തുടക്കമിട്ട 65 ഭവനങ്ങളിൽ 59 എണ്ണം രണ്ട് ഘട്ടങ്ങളായി പൂർത്തീകരിച്ചു. മൂന്നാം ഘട്ടത്തിലെ ആറു ഭവനങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു. പദ്ധതിയിൽ ഉൾപ്പെടുന്ന കെട്ടിടങ്ങളുടെ നിർമാണത്തിന്റെ ഭൂമി പൂജയും മന്ത്രി നിർവഹിച്ചു. കല്ലീടൽ കർമ്മം ചേർത്തല നഗരസഭ ചെയർപേഴ്സൻ ഷേർലി ഭാർഗവൻ നടത്തി. ശ്രീ സത്യസായി സേവാ സംഘടന ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.
ശ്രീ സത്യസായി സേവാ സംഘടനാ നാഷണൽ സൗത്ത് സോൺ പ്രസിഡന്റ് പ്രൊഫ. ഇ.മുകുന്ദൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീ സത്യസായി ട്രസ്റ്റ് കൺവീനർ എ.സതീഷ് നായർ, ചേർത്തല നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ എ.രജ്ഞിത്ത്, സ്മിത സന്തോഷ്, വാർഡ് കൗൺസിലർമാരായ മാധുരി സാബു, സായി നീതി സംസ്ഥാന ഇൻ ചാർജ് എ.സി.വിജയകുമാർ, പ്രോജക്ട് ഓഫീസർ മായാലക്ഷ്മി, സ്വപ്നാ സലിം എന്നിവർ സംസാരിച്ചു. സംസ്ഥാന സോണൽ ഇൻ ചാർജ് പ്രേംസായി ഹരിദാസ് സ്വാഗതവും ജില്ലാ കോ ഓർഡിനേറ്റർ ഗോപിനാഥൻ നായർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |